പൊ​ലീ​സ്​ ത​ല​പ്പ​ത്ത്​ അ​ഴി​ച്ചു​പ​ണി; ത​ച്ച​ങ്ക​രി  ഹെ​ഡ്​​ക്വാ​ർ​േ​ട്ട​ഴ്​​സ്​ എ.​ഡി.​ജി.​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി‍​െൻറ ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി​യാ​യും ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യെ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഐ.​ജി​യാ​യും നി​യ​മി​ച്ചു. തീ​ര​ദേ​ശ പൊ​ലീ​സി​​െൻറ എ.​ഡി.​ജി.​പി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ത​ച്ച​ങ്ക​രി. സു​പ്ര​ധാ​ന നി​യ​മ​ന​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ സ്​​ഥ​ലം മാ​റ്റ​ത്തി​ൽ ത​ച്ച​ങ്ക​രി​ക്ക്​ ല​ഭി​ച്ച​ത്. പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ ​െഎ.​ജി​യാ​യി നി​യ​മി​ത​നാ​യ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ പൊ​ലീ​സ്​ ഹൗ​സി​ങ്​ ആ​ൻ​ഡ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ കോ​ർ​പ​റേ​ഷ​​െൻറ എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല​യും വ​ഹി​ക്കും. 

നി​ല​വി​​ൽ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ എ.​ഡി.​ജി.​പി​യാ​യി​രു​ന്ന പി. ​അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സി​ൽ നി​യ​മി​ച്ചു. ഇ​തോ​ടെ വി​ജി​ല​ൻ​സി​ൽ ര​ണ്ട്​ എ.​ഡി.​ജി.​പി​മാ​രാ​യി. എ​റ​ണാ​കു​ളം റേ​ഞ്ച്​ ​െഎ.​ജി പി. ​വി​ജ​യ​ന്​ കോ​സ്​​റ്റ​ൽ പൊ​ലീ​സി​​െൻറ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ൽ​കി. ഷെ​ഫി​ൻ അ​ഹ​മ്മ​ദി​നെ സാ​യു​ധ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ ഡി.​െ​എ.​ജി​യാ​യി നി​യ​മി​ച്ചു.ക​ലി​രാ​ജ്​ മ​േ​ഹ​ഷ്​​കു​മാ​റി​നെ റെ​യി​ൽ​വേ എ​സ്.​പി​യാ​യും മു​ഹ​മ്മ​ദ്​ ഷ​ബീ​റി​നെ തി​രു​വ​ന​ന്ത​പു​രം ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി​യാ​യും ഹ​രി​ശ​ങ്ക​റി​നെ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ അ​സി​സ്​​റ്റ​ൻ​റ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ജ​ന​റ​ലാ​യും നി​യ​മി​ച്ചു.

Tags:    
News Summary - change in police force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.