Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യത, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, ഇത് ന്യൂനമർദ്ദമായേക്കും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴക്ക് സാധ്യത. നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഈമാസം 22വരെയാണ് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇതിെൻറ മുന്നോടിയായി ഇന്ന് ( ജൂലൈ 19 ) നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
22 വരെ യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ ഇങ്ങനെ
19ന് : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
20ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്
21ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്
22ന്: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.