ഡി.വൈ.എഫ്.ഐയുടെ ചക്ക ചാലഞ്ച്; പണം ദുരിതാശ്വാസ നിധിയിലേക്ക്

കൽപ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി വീടുകളില്‍ നിന്ന് ചക്ക ശേഖരിക്കുകയാണ് വയനാട് മീനങ്ങാടിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് ഡി. വൈ.എഫ്.ഐയുടെ ചക്ക ചലഞ്ച്. മഴ ശക്തിപ്പെടുന്നതോടെ സീസണ്‍ അവസാനിക്കുന്നതിനാല്‍ ഒരാഴ്ചക്കകം തന്നെ പരമാവധി വിഭവസമാഹരണമാണ് ലക്ഷ്യം.

പറമ്പില്‍ പാഴായി പോകുന്ന ചക്ക വീടുകളില്‍ ചെന്ന് പ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കും. വെട്ടിയെടുത്ത് ചുളയും കുരുവും വേര്‍തിരിച്ച് സ്വകാര്യ ഭക്ഷ്യോത്പന്ന നിര്‍മ്മാണ കമ്പനിയില്‍ എത്തിച്ച് നല്‍കും. കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വെട്ടി ചുളകളാക്കിയെടുത്ത ചക്ക കിലോക്ക് 40 രൂപയും കുരുവിന് കിലോ 10 രൂപയുമാണ് വില.

ചക്ക ചാലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാലത്ത് മുതല്‍ തന്നെ യുവാക്കളുടെ ഒരു കൂട്ടം ചക്ക ശേഖരിക്കാനിറങ്ങും. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി ഡി.വൈ.എഫ്.ഐ നേരത്തെയും വ്യത്യസ്തമായ ചലഞ്ചുകള്‍ നടത്തിയിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.