Posted On
date_range Updated On
date_range പാലക്കാട് റെയില്‍വേ ഡിവിഷനിലെ കസേര, മേശ, എ.സി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ ഉത്തരവ്
പാലക്കാട്: റെയിൽവേ ഡിവിഷൻ ഓഫിസിലെ കസേര, മേശ, എ.സി, കമ്പ്യൂട്ടർ തുടങ്ങിയവ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച കമ്പനി ബിൽ തുക കിട്ടാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
റെയിൽവേ സ്വകാര്യകമ്പനിക്ക് തുക നൽകണമെന്ന് നേരത്തേ മൈക്രോ ആൻഡ് സ്മോൾ എൻറർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റെയിൽവേ, ചെന്നൈ ഹൈകോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്ന് 12,82,307 രൂപ മാത്രമാണ് കമ്പനിക്ക് റെയിൽവേ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.