ബൈക്കിലെത്തി മാല കവർന്ന യുവാവ് അറസ്​റ്റിൽ

മുക്കം: ബൈക്കിലെത്തി മാമ്പറ്റയിൽ വീട്ടുജോലിക്കു പോകുകയായിരുന്ന വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ മുഖ്യപ്രതി അറസ്​റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി ചക്കിങ്ങൽ സന്ദീപാണ്​ (30) മുക്കം പൊലീസി​െൻറ പിടിയിലായത്​. കൂട്ടാളിയായ മലപ്പുറം ഇളയന്നൂർ സ്വദേശി അനസ്​ ഒളിവിലാണ്​.

ജൂലൈ ഏഴിന്​ രാവിലെ മുക്കം കോഴിക്കോട് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഒന്നര പവൻ സ്വർണമാല മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ ബസ്​സ്​റ്റോപ്പിനടുത്തുവെച്ചാണ്​ കവർന്നത്​.

കാവന്നൂരിലെ ബന്ധുവി​െൻറ ജ്വല്ലറിയിൽ സ്വർണമാല വിറ്റതായി ഇയാൾ മൊഴി നൽകി. തുടർന്ന് അന്വേഷണ സംഘം ജ്വല്ലറിയിലെത്തി സ്വർണം കണ്ടെടുത്തു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസി​െൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചാണ്​ പ്രതികളെ പിടികൂടിയത്.

സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ്​ പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചത്​. കൂട്ടുപ്രതിയായ അനസ്​ ബൈക്ക് മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.