കണ്ണൂരിന് ‘പോയിന്റ ഓഫ് കോൾ’ പദവി നൽകാനാവില്ലെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നോ​ൺ-​മെ​ട്രോ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് ‘പോ​യി​ന്റ് ഓ​ഫ് കോ​ൾ’ പ​ദ​വി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ കേ​ന്ദ്ര ന​യ​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ക​ണ്ണൂ​രി​ന് പോ​യി​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ​ർ​ക്കാ​ർ 2023 മേ​യ് 17, 2024 ജൂ​ലൈ എ​ട്ട്, 2024 സെ​പ്റ്റം​ബ​ർ 28 എ​ന്നീ തീ​യ​തി​ക​ളി​ൽ കേ​ന്ദ്ര​ത്തി​ന് നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​താ​യി വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ർ മോ​ഹോ​ൾ വ്യ​ക്ത​മാ​ക്കി.

ഹാ​രി​സ് ബീ​രാ​ൻ എം.​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ വ​ഴി​യു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യോ​മ​യാ​ന ക​രാ​റു​ക​ൾ, ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മേ​ഖ​ല​ക്കു​ള്ള നേ​ട്ടം, പ്ര​വാ​സി സാ​ന്നി​ധ്യം, ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ഭാ​വി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ് ഇ​തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഉ​ഭ​യ​ക​ക്ഷി ശേ​ഷി പ​രി​ധി​ക​ൾ​ക്ക് വി​ധേ​യ​മാ​യി ക​ണ്ണൂ​രി​ൽ നി​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - കണ്ണൂരിന് പോയിന്റ ഓഫ് കോൾ പദവി നൽകാനാവില്ലെന്ന് കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.