Posted On
date_range Updated On
date_range സപ്ലൈകോക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; തീരുമാനം മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സപ്ലൈകോക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാനുള്ള തുകയിൽ നിന്നാണ് അടിയന്തരമായി 90 കോടി രൂപ കേന്ദ്ര ഭക്ഷ്യമന്ത്രാലയം അനുവദിച്ചത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷിയെ കണ്ട് നൽകിയ നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുക അനുവദിച്ചത്. വിഷയത്തിൽ സത്വര നടപടി സ്വീകരിച്ചതിന് കേന്ദ്ര മന്ത്രിക്ക് മന്ത്രി അനൂപ് ജേക്കബ് നന്ദി അറിയിച്ചു. മറ്റെല്ലാ ആവശ്യങ്ങളിലും അന്നുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.