Posted On
date_range Updated On
date_range കോവിഡ് വ്യാപനം നിരീക്ഷിക്കാൻ കേരളത്തിലേക്ക് കേന്ദ്ര സംഘം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് മൂന്നംഗ ഉന്നതതല സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ജമ്മു-കശ്മീര്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
ആരോഗ്യമന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥൻ സംഘത്തെ നയിക്കും. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും. വൈറസ് വ്യാപനം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.