കോഴിക്കോട്: എൻ.സി.ഡി.സി ഡയറക്ടർ സുർജിത്ത് കെ. സിങ്ങിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗ കേന്ദ്ര സംഘം കോഴിക്കോട് മെഡിക്കൽ കോളജിലെത്തി. നിപ വൈറസ് ബാധയുമായി ബന്ധെപ്പട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും സർക്കാറിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമാണ് സംഘം എത്തിയത്.
ആശുപത്രി സന്ദർശനത്തിന് മുന്നോടിയായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കൂടിക്കാഴ്ച നടത്തി. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ മന്ത്രി സംഘത്തിന് വിശദീകരിച്ചു നൽകി.
സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും മനസിലാക്കിയ ശേഷമായിരിക്കും സംഘം നിപ ബാധിത പ്രദേശം സന്ദർശിക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇൗ രോഗം ബാധിച്ചത് എന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിന് മുൻപരിചയമില്ല. അതിനാൽ കേന്ദ്ര നിർദേശ പ്രകാരം പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാറിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.