കേന്ദ്ര നയങ്ങള്‍ വിദ്യാഭ്യാസ സങ്കല്പങ്ങളെ മാറ്റി മറിക്കുന്നു -കാനം
കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ അതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കൽപങ്ങളിലും മാറ്റം വരുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (എ.കെ.എസ്.ടി.യു) 26ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ പുരോഗതിയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരം നടപടികളെ തകിടം മറിക്കുന്ന നീക്കങ്ങളാണ് സംസ്ഥാനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ദേശീയ വിദ്യാഭ്യാസ നയമെന്ന പേരില്‍ കേന്ദ്രം നടപ്പാക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു. അഡ്വ പി. സന്തോഷ് കുമാര്‍ എം.പി. അധ്യക്ഷത വഹിച്ചു.
പി.ആര്. നമ്പ്യാര്‍ സ്മാരക പുരസ്കാരം, കവി മാധവന് പുറച്ചേരിക്ക് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് സമര്‍പ്പിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഡോ. എഫ്. വില്‍സന്റെ പുസ്തകം കാനം രാജേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന് മാസ്റ്റര്‍ക്ക് നല്കി പ്രകാശനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം സി.പി. ഷൈജന്‍, എന്‍. ഗോപാലകൃഷ്ണന്, ടി. ഭാരതി, ജോര്‍ജ് രത്നം എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. മഹേഷ് കുമാര്‍ സ്വാഗതവും സി. സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.