മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചൻ തോമസിന്‍റെ സസ്​പെൻഷനിൽ വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി: മുല്ലപ്പെരിയാർ ​േബബി ഡാമിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ട്​ ഐ.എഫ്​.എസ്​ ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസിന്‍റെ സസ്​പെൻഷനിൽ വിശദീകരണം തേടി കേന്ദ്രസർക്കാർ. സസ്​പെൻഷനിലേക്ക്​ നയിച്ച കാരണങ്ങൾ അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട്​ വിവരങ്ങൾ എത്രയും പെ​ട്ടെന്ന്​ നൽകണമെന്നുമാണ്​ കേന്ദ്രത്തിന്‍റെ നിർദേശം. ഇൻസ്​​െപക്​ടർ ജനറൽ ഓഫ്​ ഫോറസ്റ്റ്​ എ.കെ മോഹന്തി ചീഫ്​ സെക്രട്ടറിയോടാണ്​ വിദശീകരണം തേടിയത്​.

സിവിൽ സർവീസ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​ ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാറിനുണ്ട്​. എന്നാൽ, ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിക്കണമെന്ന ചട്ടമുണ്ട്​. സസ്​പെൻഷൻ കാലാവധി നീട്ടുകയാണെങ്കിൽ അക്കാര്യം പേഴ്​സണൽ മന്ത്രാല​യത്തേയും അറിയിക്കണം. എന്നാൽ, ഉദ്യോഗസ്ഥനെ സസ്​പെൻഡ്​ ചെയ്​ത വിവരം കേന്ദ്രം അറിഞ്ഞിട്ടില്ലെന്ന സൂചനകളാണ്​ പുറത്ത്​ വരുന്നത്​.

നവംബർ 11നാണ്​ ബെന്നിച്ചൻ തോമസിനെ സസ്​പെൻഡ്​ ചെയ്​തത്​. സർവീസ്​ ചട്ടം ലംഘിച്ചെന്നും സർക്കാർ നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ആരോപിച്ചായിരുന്നു സസ്​പെൻഷൻ. 

Tags:    
News Summary - Center seeks explanation on Bennichan Thomas' suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.