കേരളത്തിന് കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ്

ന്യൂഡൽഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമീഷൻ മുന്നറിയിപ്പ് നൽകി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് ജലകമീഷൻ മുന്നറിയിപ്പ് നൽകിയത്. ഈ സംസ്ഥാനങ്ങളിൽ 4 ദിവസം കൂടി കനത്ത മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ജല കമീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്.

കേരളം, മാഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, അടക്കം 10 സംസ്ഥാനങ്ങളിൽ വരുന്ന നാല് ദിവസം ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പുറമെയാണ് സെൻട്രൽ ജല കമീഷൻ സ്പെഷ്യൽ ഫ്ലഡ് അഡ്വൈസറി ഇറക്കിയത്.

കേരളത്തിൽ പെരിയാർ തടത്തിൽ ശക്തമായ മഴ ലഭിക്കുമെന്നും ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയതോതിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും അഡ്വൈസറിയിൽ പറയുന്നു. തമിഴ്നാട്ടിലെ നീലഗിരിയിൽ ശക്തമായ മഴ തുടരുന്നതിനാൽ പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാമെന്നും കമീഷൻ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT