സി​മ​ൻ​റ്​ വി​ല വ​ർ​ധ​ന: നി​ർ​മാ​ണ മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​

കൊച്ചി: സിമൻറ് വില വർധന നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളുന്നു. നവംബറിൽ ഉടലെടുത്ത നോട്ട് പ്രതിസന്ധിയെത്തുടർന്ന് മന്ദീഭവിച്ചിരുന്ന നിർമാണ മേഖല അടുത്ത കാലത്താണ് വീണ്ടും ചലിച്ചുതുടങ്ങിയത്. ഇതിനിടെയാണ് ഒരു ന്യായീകരണവുമില്ലാതെ സിമൻറ് നിർമാണ കമ്പനികൾ കുത്തനെ വില വർധിപ്പിച്ചത്. സംസ്ഥാനത്ത് 50 കിലോ ബാഗിന് 35 രൂപയാണ് വർധന. നേരേത്ത, 360-365 രൂപയായിരുന്നു വിലയെങ്കിൽ ഇേപ്പാഴത് 400 രൂപയായി. ജൂണിൽ വീണ്ടും വില വർധിപ്പിക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

കെട്ടിട നിർമാണ ബജറ്റി​െൻറ 20 ശതമാനവും സിമൻറിന് വേണ്ടിയാണ് ചെലവഴിക്കേണ്ടിവരുന്നത്. അതിനാൽതന്നെ, വില വർധന നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. കഴിഞ്ഞ വർഷം പകുതിയോടെ സംസ്ഥാനത്ത് സിമൻറ് വില 400 രൂപവരെ ഉയർന്നിരുന്നു. എന്നാൽ, നോട്ട് പ്രതിസന്ധിയെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിലച്ച സമയത്ത് സിമൻറ് കമ്പനികൾ വില കുറക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഇതാണ് ഒറ്റയടിക്ക് വീണ്ടും 35 രൂപ വർധിപ്പിച്ച് പഴയ നിലയിലേക്ക് എത്തിച്ചത്. ഇൗ മാസം ആദ്യംമുതൽ കമ്പനികൾ 50 കിലോ ബാഗിന് 385 രൂപവരെ ബില്ലിട്ടാണ് നൽകുന്നതെന്ന് ഡീലർമാർ പറയുന്നു. ഡീലർ കമീഷനും കയറ്റിറക്ക് കൂലിയുംകൂടിയാകുേമ്പാൾ ചില്ലറ വിൽപന വില 400 രൂപ കടക്കുകയും ചെയ്യും. സാധാരണഗതിയിൽ അസംസ്കൃത വസ്തുക്കളുടെ വില വർധന, നികുതി വർധന തുടങ്ങിയ ന്യായങ്ങൾ പറഞ്ഞാണ് വില ഉയർത്തുക. ഇക്കുറി ഇത്തരത്തിൽ ഒരു വിശദീകരണവുമില്ലാതെയാണ് വില വർധിപ്പിച്ചത്.

സംസ്ഥാനത്ത് ഒരുവർഷം ഒരുകോടി ടൺ സിമൻറ് വിറ്റഴിയുന്നതായാണ് കണക്ക്. ഇൗ കണക്കനുസരിച്ച് വില വർധന കാരണം നൂറുകണക്കിന് കോടി രൂപ സിമൻറ് കമ്പനികൾക്ക് അധികമായി ലഭിക്കും. മാത്രമല്ല, ചരക്ക് സേവന നികുതി നിലവിൽ വരുേമ്പാൾ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലക്കുറവി​െൻറ ആനുകൂല്യവും ഇതോടെ നഷ്ടമാവുകയാണ്. നിലവിൽ വാറ്റ്, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളിലായി 27 ശതമാനം നികുതിയാണ് സിമൻറിനുമേലുള്ളത്.

ചരക്ക് സേവന നികുതി നിയമം (ജി.എസ്.ടി) നടപ്പാവുേമ്പാൾ ഇത് 18 ശതമാനമായി കുറയും. ഇത്തരത്തിൽ ഒമ്പത് ശതമാനം വിലക്കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയും വില വർധനമൂലം ഇല്ലാതാകുന്നു. 2014ൽ ഇത്തരത്തിൽ സിമൻറ് നിർമാണ കമ്പനികൾ ഒത്തുേചർന്ന് വില കുത്തനെ വർധിപ്പിച്ചപ്പോൾ കോമ്പറ്റീഷൻ അതോറിറ്റി ഒാഫ് ഇന്ത്യ പ്രശ്നത്തിൽ ഇടപെടുകയും കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

നിർധനർക്കുള്ള ഭവന പദ്ധതിയും പ്രതിസന്ധിയിൽ
കൊച്ചി: എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നേരന്ദ്ര മോദി ഇടത്തരം വരുമാനക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കുമായി പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചിരുന്നു. 2015ൽ പ്രഖ്യാപിച്ച ഇൗ പദ്ധതിയനുസരിച്ച് കഴിഞ്ഞവർഷം 18 ലക്ഷം പേർക്കാണ് വീട് അനുവദിച്ചത്. ഇൗ വർഷം കൂടുതൽ വിപുലമാക്കി പദ്ധതി പുനഃപ്രഖ്യാപനം നടത്തുകയും രാജ്യത്തൊട്ടാകെ രണ്ടുകോടി ആളുകൾക്കെങ്കിലും വീട് നിർമാണത്തിന് സഹായം നൽകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 2022 ആകുേമ്പാഴേക്ക് രാജ്യത്ത് ഭവനരഹിതരുടെ എണ്ണം നാമമാത്രമായി ചുരുക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി പ്രഖ്യാപിച്ചതും. രണ്ടരലക്ഷം രൂപവരെ കേന്ദ്ര ധനസഹായവും പുറമെ പലിശയിളവും ലഭിക്കുന്ന പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് നിരവധി സാധാരണക്കാർ വീട് നിർമാണത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്. ഇൗ സമയത്തുള്ള സിമൻറ് വില വർധന സാധാരണക്കാർക്ക് കനത്ത തിരിച്ചടിയായി മാറി. സിമൻറ് വില വർധനയോടെ, ഇപ്പോൾ കിട്ടുന്ന ധനസഹായംകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്ത സ്ഥിതിവരുകയും ചെയ്യും.

Tags:    
News Summary - cement price increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.