കൊച്ചിയിൽ നൃത്തമത്സരത്തിനിടെ സീലിങ്​ പൊട്ടിവീണു; നാല്​ കുട്ടികൾക്ക്​ പരിക്ക്​

കൊച്ചി: ഗിരിനഗർ കമ്യൂണിറ്റി ഹാളിന്‍റെ സിലീങ്​ പൊട്ടിവീണ്​ നാല്​ കുട്ടികൾക്കും ഒരു രക്ഷിതാവിനും​ പരിക്കേറ്റു​. പ്രാദേശിക ചാനൽ കുട്ടികൾക്കായി സംഘടിപ്പിച്ച നൃത്തപരിപാടിക്കി​ടെ തിങ്കളാഴ്ച രാത്രി 8.45ഓടെയാണ്​ അപകടം. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു.

മൂന്നുമുതൽ 18 വരെ വയസ്സുള്ള 170ലധികം ​പേരാണ്​​ പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയത്​. നൃത്തമത്സരത്തിനിടെ ശക്തമായ കാറ്റ്​ വീശിയതിനെത്തുടർന്ന്​ കമ്യൂണിറ്റി ഹാളി​ന്‍റെ ഒരുഭാഗത്തെ ജിപ്സം സീലിങ്​ അടർന്ന്​ കുട്ടികളുടെ തലയിൽ വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ്​ കുട്ടിക​ളെ ഉടൻ ആശുപ​ത്രിയിൽ എത്തിച്ചത്​. 

Tags:    
News Summary - Ceiling collapses during dance competition in Kochi; four children injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.