Posted On
date_range Updated On
date_range മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഒരു സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്ടർമാർ എന്നിവരെയാണ് വിളിപ്പിച്ചത്. ഇവരോട് വെള്ളിയാഴ്ച കൊച്ചി സി.ബി.ഐ യൂനിറ്റിൽ എത്താനാണ് നിർദേശം.
ഇവരെ കഴിഞ്ഞ ആഴ്ച നടന്ന സി.ബി.ഐ പരിശോധനയെ തുടർന്ന് കസ്റ്റംസ് കമീഷണർ സസ്പെൻഡ് ചെയ്തിരുന്നു. തുടരന്വേഷണങ്ങളുടെ ഭാഗമായാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.