സവാളയില്ലാതെ ബിരിയാണി വെച്ച് കാറ്ററിങുകാരുടെ പ്രതിഷേധം

കൊച്ചി: സവാളയുൾ​െപ്പടെ അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധം തീർത്ത് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ). സവാളയില്ലാതെ ബിരിയാണിയുണ്ടാക്കിയാണ് അസോ. സംസ്​ഥാന കമ്മിറ്റിയും ജില്ല കമ്മിറ്റിയും ചേർന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ രാപകല്‍ പ്രതിഷേധജ്വാല വേറിട്ടതാക്കിയത്.


കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അസോ. അംഗങ്ങള്‍ അണിനിരന്ന പ്രതിഷേധജ്വാല ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബിരിയാണി പാചകത്തി​ന്‍റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എല്‍.എയും ഹൈബി ഈഡന്‍ എം.പിയും ചേർന്ന്​ നിര്‍വഹിച്ചു. എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.ജെ. മാക്‌സി, സിനിമ താരം ആലപ്പി അഷറഫ്, എ.കെ.സി.എ സംസ്​ഥാന പ്രസിഡൻറ്​ പ്രിന്‍സ് ജോര്‍ജ്, ജില്ല പ്രസിഡൻറ്​ വി.കെ. വര്‍ഗീസ്, ജില്ല വര്‍ക്കിങ്​ പ്രസിഡൻറ്​ ജിബി പീറ്റര്‍, സംസ്​ഥാന വര്‍ക്കിങ്​ സെക്രട്ടറി റോബിന്‍ കെ. പോള്‍ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - catering protest against onion price hike-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.