തുറക്കാത്ത സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്ക് നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപവത്കരിച്ച ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി ആവശ്യമായ  നടപടി സ്വീകരിക്കുന്നുണ്ട്. തോട്ടണ്ടിയുണ്ടായിട്ടും തുറന്ന് പ്രവര്‍ത്തിക്കാത്ത ഫാക്ടറികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായും അവര്‍ പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആവശ്യമായ തോട്ടണ്ടി വിദേശത്തുനിന്ന് കൊണ്ടുവരാന്‍ ഒരു സ്പെഷല്‍ പര്‍പസ് വെഹിക്ക്ള്‍ രൂപവത്കരിക്കും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തനശേഷിയുള്ള ഫാക്ടറികള്‍ കണ്ടത്തെി പുനരുദ്ധാരണനടപടി സ്വീകരിക്കും. ഇവയുടെ വായ്പകള്‍ പുന$ക്രമീകരിക്കുക, പുതിയ വായ്പകള്‍ക്ക് വേണ്ട നടപടി സ്വീകരിക്കുക എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. കൃഷി, വനം തദ്ദേശവകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ കശുമാവ് കൃഷി വ്യാപിക്കാനുള്ള നടപടി സ്വീകരിക്കും.

കൃഷിവകുപ്പുമായി ബന്ധപ്പെട്ട് തദ്ദേശീയമായി കൃഷി ചെയ്യുന്ന കശുവണ്ടി മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്‍െറ കാലത്ത് ഒമ്പതുവര്‍ഷത്തെ ഗ്രാറ്റ്വിറ്റി കുടിശ്ശിക നല്‍കിയശേഷം പിന്നെയൊന്നും കൊടുത്തിരുന്നില്ല. ഈ സര്‍ക്കാര്‍ കുടിശ്ശിക കൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പി.എഫ് കുടിശ്ശികയായ 6.5 കോടി നല്‍കിക്കഴിഞ്ഞു. ഇ.എസ്.ഐ കുടിശ്ശികയും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Tags:    
News Summary - cashew factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.