വധശ്രമത്തിന് കേസെടുക്കേണ്ടത് ജയരാജനെതിരെ; ശബരിയുടെ അറസ്റ്റ് പ്രതികാരം -എം.എം. ഹസ്സന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ കെ.എസ്. ശബരീനാഥനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ശബരീനാഥന് മുന്‍കൂര്‍ജാമ്യം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നീക്കം പോലീസ് നടത്തിയത്. വിമാനത്തിലെ അക്രമത്തിന്റെ പേരില്‍ ഇന്‍ഡിഗോ വിമാനകമ്പനി മൂന്നാഴ്ച യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വ്യക്തിയാണ് ഇപി ജയരാജന്‍. ഇന്‍ഡിഗോ അത്തരം ഒരു നടപടിയെടുത്ത് ജയരാജന്‍ ചെയ്ത തെറ്റിന്റെ കാഠിന്യം മനസിലാക്കിയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച വിമാനയാത്രികരായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ച ഇപി ജയരാജനെതിരെ പോലീസ് കേസെടുത്തില്ല.

പകരം പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. ചെറുപ്പക്കാരെ വധിക്കാന്‍ ശ്രമിച്ച ഇപി ജയരാജനെതിരെയാണ് വധശ്രമത്തിന് കേസെടുക്കേണ്ടത്. അതിന് മുതിരാതെ ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ നടപടി രാഷ്ട്രീയ വിവേചനവും ഏകപക്ഷീയവുമായ പ്രതികാര നടപടിയാണെന്നും ഹസ്സന്‍ പറഞ്ഞു.

Tags:    
News Summary - Case should be filed against Jayarajan for murder attempt; KS Sabarinadhan's Arrest Revenge -M.M. Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.