കേസ് ഒഴിവാക്കണം, സ്വതന്ത്രമായി ജീവിക്കാൻ വിടണം -സജിത

പാലക്കാട്: പാലക്കാട് നെന്മാറയിൽ യുവതിയെ 10 വർഷത്തിലേറെ വീട്ടുമുറിയിൽ ഒളിച്ചു താമസിപ്പിച്ച സംഭവത്തിൽ വനിത കമീഷൻ തെളിവെടുപ്പു നടത്തി. കേസ് ഒഴിവാക്കണമെന്നും തങ്ങളെ സ്വതന്ത്രമായി ജീവിക്കാൻ വിടണമെന്നും സജിത വനിത കമീഷനോട് ആവശ്യപ്പെട്ടു. താൻ 10 വർഷവും റഹ്മാന്‍റെ വീട്ടിലെ മുറിയിൽ തന്നെയാണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.


ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാണ് റഹ്മാനും കമീഷനോട് ആവശ്യപ്പെട്ടത്. അതേസമയം, ഇത്രയും കാലം സജിത വീട്ടിൽ കഴിഞ്ഞുവെന്നത് സത്യമല്ലെന്നാണ് റഹ്മാന്‍റെ മാതാപിതാക്കൾ പറയുന്നത്. 


സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, അംഗങ്ങളായ ഷാഹിദ കമാൽ, ഷിജി ശിവജി എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.


അതേസമയം, സംഭവത്തില്‍ ദുരൂഹത ഇല്ലന്നാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. നെൻമാറ സി.ഐയാണ് വനിതാ കമീഷന് റിപ്പോർട്ട് നൽകിയത്. സജിതയും റഹ്മാനും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടില്ല. സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 



Tags:    
News Summary - case should be dropped and allow us to live independently - Sajitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.