യുവനടിയെ അപമാനിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു, കേസെടുത്തു

കൊച്ചി: കൊച്ചിയിൽ ഷോപ്പിങ്​ മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ കളമശ്ശേരി പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. മാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ പ്രതികളെ പൊലീസ്​ തിരിച്ചറിഞ്ഞത്​.

ദൃശ്യങ്ങളുടെ പകർപ്പ്​ എത്രയും വേഗം ഹാജരാക്കണമെന്ന്​ പൊലീസിന് നിർദേശം നൽകിയതായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു

കൊച്ചിയിലെ മാളിൽ വച്ച് രണ്ടുപേർ പിന്തുടർന്ന്​ ശരീരത്തിൽ സ്പർശിക്കുകയും അപമാനിക്കുകയും ചെയ്​തുവെന്ന്​​ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. വ്യാഴാഴ്​ച വൈകീട്ട്​ കുടുംബസമേതം ഷോപ്പിങ്ങിന്​ പോയപ്പോഴായിരുന്നു ദുരനുഭവം. രാത്രിയാണ് ഇതു സംബന്ധിച്ച്​ ഇൻസ്റ്റ​ഗ്രാമിൽ പോസ്​റ്റിട്ടത്​. പൊതുസ്​ഥലങ്ങളിൽ ആളുകളോട് ഈ രീതിയിൽ​ പെരുമാറുന്നവരുടെ മുഖത്തടിക്കേണ്ടതാണ്​. സംഭവത്തിന്‍റെ ഷോക്കിൽ വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇവർ വ്യക്തമാക്കി. 

Tags:    
News Summary - case registered in actress-molestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.