ജി.എൻ.പി.സിക്കെതിരെ പൊലീസ് കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ച്ച ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ ജി.​എ​ന്‍.​പി.​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും)ക്കെതിരെ പൊലീസ് കേസെടുത്തു. ബാലനീതി വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാൻ ജി.എൻ.പി.സി കുട്ടികളുടെ ചിത്രം ഉപയോഗിത്തുവെന്ന് പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഗ്രൂപ്പിന്‍റെ പേരില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ അബ്കാരി നിയമപ്രകാരം എക്സൈസ് നേരത്തെ കേസെടുത്തിരുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത്തിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് വിദേശത്തടക്കം ഗ്രൂപ്പിന്‍റെ പേരില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നര്‍ക്കോട്ടിക് സെല്‍ കേസെടുത്തിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍ അജിത്തിനും ഗ്രൂപ്പിനുമെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

അതേസമയം, അജിത്ത് അ​റ​സ്​​റ്റ്​ ഒ​ഴി​വാ​ക്കാ​ന്‍ മു​ന്‍കൂ​ര്‍ ജാ​മ്യം തേ​ടിയിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ട​തി​യി​ലാ​ണ് മുന്‍കൂ​ര്‍ ജാ​മ്യം തേ​ടി​യ​ത്. ജി.​എ​ന്‍.​പി.​സി​യു​ടെ പേ​രി​ല്‍ വ്യാ​ജ ഗ്രൂ​പ്പു​ക​ളാ​ണ് മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്​​റ്റി​ടു​ന്ന​തെ​ന്നും ഇ​ത്ത​രം ഗ്രൂ​പ്പു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​​ഴ്​​ച പ​രി​ഗ​ണി​ച്ചേ​ക്കും. 

18 ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളാ​ണ് ജി.എൻ.പി.സി ഗ്രൂ​പ്പി​ലു​ള്ള​ത്. ഇ​വ​ർ​ക്ക് പു​റ​മെ മ​റ്റ് ഗ്രൂ​പ്പി​ലു​ള്ള മ​റ്റ് 36 പേ​ർ​ക്കെ​തി​രെ കൂ​ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്. കു​ട്ടി​ക​ളെ ഒ​പ്പ​മി​രു​ത്തി മ​ദ്യ​പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ത്തി​രു​ന്ന് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ശ്രീ​നാ​രാ​യ​ണ ഗു​രു​വി​​​​െൻറ ദ​ർ​ശ​ന​ങ്ങ​ളെ ‍അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്, ക്രി​സ്തീ​യ ശ​വ​ക്ക​ല്ല​റ​ക്ക് മു​ക​ളി​ൽ മ​ദ്യ​പി​ക്കു​ക തു​ട​ങ്ങി​യ​വ ഗ്രൂപ്പിൽ പോ​സ്​​റ്റ്​ ചെ​യ്ത​ിട്ടുമുണ്ട്. 
 

Tags:    
News Summary - Case Registered Against GNPC Facebook Group-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.