Posted On
date_range Updated On
date_range പെൺമക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മക്കെതിരെ കേസ്
എരുമപ്പെട്ടി: പെൺമക്കളെ ഉപേക്ഷിച്ച് പോയ വീട്ടമ്മയെ പോലീസ് കണ്ടെത്തി കേസെടുത്തു. 31കാരിയായ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് എരുമപ്പെട്ടി പൊലീസ് വീട്ടമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ചത്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മാതാവായ സ്ത്രീക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.