Posted On
date_range Updated On
date_range ശബരിമലക്ക് ആക്ഷേപം; ആർ.ബി.െഎ ഉദ്യോഗസ്ഥനെതിരെ കേസ്
തിരുവനന്തപുരം: ശബരിമലക്ഷേത്രത്തെയും അയ്യപ്പപ്രതിഷ്ഠയെയും ഫേസ്ബുക്കിൽ മോശമാ യി ചിത്രീകരിച്ചതിന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പാപ്പനംകോട് സ്വദേ ശി വി.കെ. നാരായണനെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. 2018 സെപ്റ്റംബറിൽ തെൻറ ഫേസ്ബുക്ക് പേജിൽ ഇയാൾ ചെയ്ത പോസ്റ്റിനെതിരെ ബി.ജെ.പി പാപ്പനംകോട് ബൂത്ത് പ്രസിഡൻറ് പ്രകാശ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പൊലീസ് നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പരാതിക്കാരൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് കോടതിക്ക് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 295, 295 എ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഒക്ടോബർ അഞ്ചിന് പ്രതി കോടതിയിൽ നേരിട്ട് ഹാജരാകാനും കോടതി നിർേദശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.