Posted On
date_range Updated On
date_range ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്, സസ്‌പെൻഷൻ
തൃശൂർ: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് അക്കാദമി ഓഫീസർക്കെതിരെ കേസ്. തൃശൂർ പൊലീസ് അക്കാദമി ഓഫീസർ കമാണ്ടന്‍റ് പ്രേമൻ കടന്നപ്പള്ളിക്കെതിരെയാണ് വീയൂർ പൊലീസ് കേസെടുത്തത്.
അക്കാദമിയിലെ തന്നെ വനിത ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതിനിടെ, ഉദ്യോഗസ്ഥയുടെ പരാതിയിൽ നടന്ന ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ പ്രേമനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൂടാതെ, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ തുടരന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.