ന്യൂഡൽഹി: കൊലേക്കസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ പ്രകോപനപരമായ പ്രസംഗത്തിന് മുസ്ലിം ലീഗ് നേതാവും ഏറനാട് എം.എല്‍.എയുമായ പി.കെ. ബഷീറിന് എതിരെയുള്ള കേസ് പിന്‍വലിക്കാൻ അനുമതി നൽകിയ മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിവിധി ശരിവെച്ച കേരള ഹൈകോടതി വിധിയും റദ്ദാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ബഷീറിനെതിരായ കേസ് പിൻവലിക്കാൻ മുൻ യു.ഡി.എഫ് സർക്കാർ സമർപ്പിച്ച അപേക്ഷ പുനഃപരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിർദേശം നൽകി.
2008 നവംബർ 20ന് മലപ്പുറം ജില്ലയിലെ എടവണ്ണയിൽ മുസ്ലിം ലീഗ് പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ജയിംസ് അഗസ്റ്റിൻ കൊലപാതക കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് പി.കെ. ബഷീറിനെതിരെ അന്നത്തെ ഇടതു സർക്കാർ എടുത്ത കേസാണ് യു.ഡി.എഫ് സർക്കാർ വന്നപ്പോൾ പിൻവലിച്ചത്. പാഠപുസ്തക സമരവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ സമരത്തിനിടയിൽ ഉണ്ടായ സംഘർഷത്തിനിടയിലാണ് വാലില്ലാപുഴ എ.എം.എൽ.പി സ്കൂളിലെ പ്രധാന അധ്യാപകൻ ജയിംസ് അഗസ്റ്റിൻ കൊല്ലപ്പെട്ടത്.
കേസിൽ പൊലീസ് 17 യൂത്ത് ലീഗ് പ്രവർത്തകരെ പ്രതികളാക്കിയിരുന്നു. ഇവർക്കെതിരെ കേസില്‍ സാക്ഷിപറയാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ അവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നായിരുന്നു പി.കെ. ബഷീറിെൻറ ഭീഷണി. ഇതിെൻറ പേരിൽ എടവണ്ണ എസ്.െഎ സ്വമേധയാ കേസെടുത്തു. അതാണ് പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ പിൻവലിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടർ സ്വന്തം മനസ്സ് ഉപയോഗിക്കാതെ സർക്കാർ വിജ്ഞാപനം മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ വെക്കുകയാണ് ചെയ്തതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. പരാതിക്കാരൻ ബഷീറിെൻറ ഭീഷണിക്കിരയായ വ്യക്തിയല്ലെന്നും മൂന്നാം കക്ഷിയാണെന്നുമുള്ള ഹൈകോടതിയുടെ വിലയിരുത്തൽ കോടതി തള്ളി. ചില കുറ്റകൃത്യങ്ങൾ സാമൂഹിക ഘടനയെ തകർക്കുന്നതാണെന്നും അവയോട് ഏതൊരു പൗരനും പ്രതികരിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അത്തരം ഘട്ടങ്ങളിൽ പബ്ലിക് പ്രോസിക്യൂട്ടറിലാണ് യഥാർഥ ഉത്തരവാദിത്തം. പൂർണമായും സർക്കാറിെൻറ മാർഗനിർദേശങ്ങളാൽ നയിക്കപ്പെേടണ്ടയാളല്ല പബ്ലിക് പ്രോസിക്യൂട്ടർ. മറിച്ച്, കോടതിയെ സഹായിക്കേണ്ട ആൾ കൂടിയാണ്. ഉത്തരവാദിത്തത്തോടു കൂടിയാണ് ആ വ്യക്തി പ്രവർത്തിക്കേണ്ടത് -സുപ്രീംകോടതി വ്യക്തമാക്കി. ഹരജിക്കാരനായ കെ. അബ്ദുൽ വഹാബിനു വേണ്ടി അഡ്വ. രാകേന്ദു ബസന്തും സംസ്ഥാന സർക്കാറിനു വേണ്ടി അഡ്വ. സി.കെ. ശശിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.