അഴിമതി; ജേക്കബ്​ തോമസിനെതിരെ വിജിലൻസ്​ കോടതിയിൽ കേസ്​

തിരുവനന്തപുരം: ​സസ്​പെൻഷനിലിരിക്കുന്ന ഡി.ജി.പി േജക്കബ്​ തോമസിനെതിരെ അഴിമതിക്കേസുമായി വിജിലൻസ്​. തുറമുഖ വകുപ്പ്​​ ഡയറക്​ടറായിരിക്കെ അഴിമതി നടത്തിയെന്ന്​ ആ​േരാപിച്ച്​ തിരുവനന്തപുരം വിജിലൻസ്​ കോടതിയിൽ ജേക്കബ്​ തോമസിനെ പ്രതിയാക്കി എഫ്​.ഐ.ആർ സമർപ്പിച്ചു.

തുറമുഖ വകുപ്പ്​ ഡയറക്​ടറായിരിക്കെ ഡ്രെഡ്​ജർ വാങ്ങിയതിൽ അഴിമതിയെന്നാണ്​ കേസ്​. എട്ടു കോടിക്കാണ്​ ഡ്രെഡ്​ജൻ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്​. എന്നാൽ 19 കോടി രൂപക്കാണ്​ വാങ്ങിയത്​. അതിന്​ സർക്കാർ അനുമതി ഉണ്ടായിരുന്നില്ല. ഈ ഇനത്തിൽ സർക്കാറിന്​ കോടികളുടെ നഷ്​ടമുണ്ടായെന്നാണ്​ ആരോപണം.

ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ടിൻെറ അടിസ്​ഥാനത്തിൽ അന്വേഷണം നടത്തിയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. എന്നാൽ ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ റിപ്പോർട്ട്​ നേരത്തെ സർക്കാർ പരിശോധിച്ച്​​ തള്ളിയിരുന്നു. വിജിലൻസും ഹൈകോടതിയും ജേക്കബ്​ തോമസിനെതിരായ ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ സർക്കാറുമായി ജേക്കബ്​ തോമസ്​ ഇടഞ്ഞതോടെ റിപ്പോർട്ടിൽ വീണ്ടും അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ്​ പുതുതായി കേസ്​ രജിസ്​റ്റർ ചെയ്​തത്​.

നിലവിൽ ഒന്നര വർഷമായി സസ്​പെൻഷനിലാണ്​ ഡി.ജി.പി ജേക്കബ്​ തോമസ്​. സർക്കാറിനെ വിമർശിച്ചു, അനുമതിയില്ലാതെ പുസ്​തകമെഴുതി തുടങ്ങിയ കുറ്റങ്ങൾക്കാണ്​ സസ്​​െപൻഷൻ.

Tags:    
News Summary - Case Against Jacob thomas - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.