Posted On
date_range Updated On
date_range ആശുപത്രി ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമം: മാനേജർക്കെതിരെ കേസ്
പയ്യോളി (കോഴിക്കോട്): സ്വകാര്യ ആശുപത്രിയിലെ രണ്ട് ജീവനക്കാരികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആശുപത്രി മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരികളുടെ പരാതിയിൽ മാനേജർ ഷഫീറിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354, 294, 509 എന്നീ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് എടുത്തത്. എന്നാൽ ഇയാളെ പിടികൂടിയിട്ടില്ല. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.