കരുവാരകുണ്ട്: രാജസ്ഥാനിൽനിന്ന് കൊണ്ടുവന്ന ഒട്ടകത്തെ അറുത്ത് വിൽപന നടത്തിയ സംഭവ ത്തിൽ രണ്ടു പേർക്കെതിരെ കരുവാരകുണ്ട് പൊലീസ് കേസെടുത്തു. കരുവാരകുണ്ട് തരിശിലെ പെരുമ്പുല്ലൻ ഷൗക്കത്തലി (52), പെരിന്തൽമണ്ണയിലെ മേലേതിൽ ഹമീദ് (40) എന്നിവർക്കെതിരെയാണ് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിെൻറ നിർദേശമനുസരിച്ച് കേസെടുത്തത്.
ഇക്കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. ഒട്ടകം പോലുള്ള മൃഗങ്ങളെ മതിയായ രേഖകളില്ലാതെ കൊണ്ടുവരുന്നതും കശാപ്പു ചെയ്ത് മാംസം വിൽക്കുന്നതും കേരള ഹൈകോടതി ഉത്തരവിലൂടെ വിലക്കിയതാണ്. അന്വേഷണത്തിൽ മതിയായ രേഖകളില്ലെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.