Posted On
date_range Updated On
date_range ആൻറണി രാജുവിനെതിരായ കേസ്: വകുപ്പ്തല അന്വേഷണത്തിന് നിർദേശം
തിരുവനന്തപുരം: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണക്കേസിൽ വകുപ്പുതല അന്വേഷണം നടത്താൻ കോടതി ഉത്തരവ്. ഹൈകോടതി നിർദേശാനുസരണം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമരുന്ന് കേസിലെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിന്റെ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കിയിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ലെന്ന വിലയിരുത്തലോടെയാണ് എഫ്.ഐ.ആർ റദ്ദാക്കിയത്.സാങ്കേതിക പിഴവുകൾ നീക്കി പുതിയ നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.