വെടിയുണ്ടകൾ കാണാതായ സംഭവം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: വെടിയുണ്ടകളുടെ ദുരുപയോഗമുള്‍പ്പെടെ സംസ്ഥാന റൈഫിള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ​​ക്രൈംബ്രാഞ്ച്​ അന്വേഷിക്കണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ഹൈകോടതി ഉത്തരവുപ്രകാരം സി.ബി.ഐ അന്വേഷണം നടത്തിയെങ്കിലും സാക്ഷി മൊഴി മാറ്റിയതിനെ തുടർന്ന്​ കുറ്റകൃത്യം നിലനിൽക്കുന്നതല്ലെന്ന്​ വ്യക്​തമാക്കി അന്വേഷണം അവസാനിപ്പിച്ച്​ കോടതിയിൽ റിപ്പോർട്ട്​ നൽകി.

സി.ബി.​െഎ ഉദ്യോഗസ്​ഥ​​െൻറ നിർബന്ധത്തിനും ഭീഷണിക്കും വിധേയമായാണ്​ പരാതിക്കാരൻ മൊഴി മാറ്റിയതെന്നും കുറ്റകൃത്യം ഇല്ലെന്ന്​ വരുത്തിത്തീർത്ത്​ സി.ബി.​െഎ കേസ്​ അട്ടിമറിക്കുകയായിരുന്നെന്നും കാണിച്ച്​ തൃശൂർ സ്വദേശി ഡേവിഡ്​ ജോൺ നൽകിയ ഹരജിയിലാണ്​ സർക്കാർ അടക്കമുള്ള എതിർകക്ഷികളോട്​ വിശദീകരണം തേടിയത്​.

വെടിയുണ്ടകളും റൈഫിളുകളും കണക്കില്ലാത്തവിധം ദുരുപയോഗം ചെയ്തെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ​കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി നൽകിയ ഹരജിയിലാണ്​ സി.ബി.​െഎ അന്വേഷണ ഉത്തരവുണ്ടായത്​. 

Tags:    
News Summary - Cartridge Missing Case: High Court Want Explanation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.