പാത്താമുട്ടം സംഘർഷം: പള്ളിയില്‍ അഭയം തേടിയവർ വീടുകളിലേക്ക് മടങ്ങും

കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്‍റ് ​പോൾസ്​ പള്ളിയിലെ ക​േരാൾ സംഘത്തിനും പള്ളിക്കും നേരെയുണ്ടായ ആക്രമണത ്തെ തുടർന്നുണ്ടായ സംഘർഷം പരിഹരിക്കാൻ ധാരണയായി. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറാൻ ജില്ല ാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന സമാധാന യോഗത്തിൽ തീരുമാനിച്ചു.

ആക്രമണത്തെ തുടർന്ന് പള്ളിയില്‍ അഭയം തേടിയവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. പ്രദേശത്തു സംഘർഷാവസ്ഥയും പ്രകോപനങ്ങളും ഒഴിവാക്കാൻ പൊലീസ് പിക്കറ്റിങ്ങ് ഏർപ്പെ ടുത്തും. കൃത്യമായ ഇടവേളകളിൽ പൊലീസ് പട്രോളിങ്ങും നടത്താനും യോഗത്തിൽ ധാരണയായി.

വെള്ളിയാഴ്​ച രാവിലെ പാത്താമുട്ടത്തു നിന്ന്​ ജില്ല പൊലീസ്​ മേധാവിയുടെ കാര്യാലയത്തിലേക്ക്​ നടത്തിയ ലോങ്​ മാർച്ച്​ ഇൗസ്​റ്റ്​ പൊലീസ്​ സ്​റ്റേഷന്​ സമീപം പൊലീസ്​ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിഷേധം ഉയർത്തുന്നതിടെയായിരുന്നു സംഘർഷം.

ഡിസംബർ 23ന്​ രാത്രി പാത്താമുട്ടം കൂമ്പാടി ​സെന്‍റ്​ പോൾസ്​ പള്ളിയിലെ സൺഡേ സ്​കൂൾ യുവജനസംഘം, സ്​ത്രീജനസംഖ്യം എന്നിവ നടത്തിയ ക്രിസ്​മസ്​ കരോൾ സംഘത്തിനു നേരെ 20ലധികം ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്​തു. ഭീഷണിയെ തുടർന്ന്​ പള്ളിയിൽ ഒാടിക്കയറിയവരുടെ വീടുകളും ആക്രമിച്ചു. സ്​ത്രീകളടക്കം അൾത്താരയിൽ അഭയം തേടിയതോടെ മാരകായുധങ്ങളുമായി പള്ളിയിൽ കയറി ഭക്ഷണ സാധനങ്ങൾ എടുത്തെറിയുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്​തു.

കല്ലേറില്‍ സംഘത്തിലുണ്ടായിരുന്ന ബി.ടെക്​ വിദ്യാർഥിനിക്ക്​ കണ്ണിന് താഴെ പരിക്കേറ്റിരുന്നു. ചിങ്ങവനം പൊലീസ്​ ഏഴു പേ​െര അറസ്​റ്റ്​ ചെ​യ്​തെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണിയുടെ സ്വരം മാറിയെന്നാണ്​ ഇവരുടെ പരാതി. അക്രമികളായ 12 പേരില്‍ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്​. രാഷ്​ട്രീയ പാര്‍ട്ടി ഊരുവിലക്ക്​ പ്രഖ്യാപിച്ച സംഭവത്തിൽ ​അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Carol Group Attack kottayam district -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.