അറസ്റ്റിലായ അഖിൽ

കൊല്ലത്ത് കളിത്തോക്ക് ചൂണ്ടി കാർ യാത്രക്കാരെ ആക്രമിച്ചു; ഒരാൾ പിടിയിൽ

കൊല്ലം: തേവരക്കര പാലയ്ക്കലിൽ കാർ യാത്രക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമു‍ണ്ടായത്. സംഭവത്തിൽ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കല പാലയ്ക്കൽ ആശാരിയത്ത് അഖിൽ ആണ് അറസ്റ്റിലായത്.

കാമ്പശ്ശേരിമുക്ക് ഷാഫിർ, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ബന്ധുവിൻെറ വീട്ടിലേക്ക് വരുന്നതിനിടെ രണ്ടംഗ സംഘം ബൈക്കിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. വിവരം ഷാഫിർ പൊലീസിൽ അറിയിച്ചു. ഈ സമയം മടങ്ങിപ്പോയ സംഘം കൂടുതൽ പേരുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Car attack on passengers in Kollam One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.