ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു.കോഴിക്കോട് ഒളവണ്ണ ചേലനിലം എം.ടി ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൾ ജെ. ആദില (24) ആണ് മരിച്ചത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഒപ്റ്റോമെട്രിസ്റ്റാണ്.
ബംഗളൂരു അതിവേഗപാതയിൽ കോഴിക്കോട് സ്വദേശിനിയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന കാർ
സുഹൃത്തുമൊത്ത് ബംഗളൂരുവിൽനിന്ന് കാറിൽ നാട്ടിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച മൂന്നോടെ ചന്നപട്ടണക്കടുത്ത് ഇവർ സഞ്ചരിച്ച ആൾട്ടോ കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സുഹൃത്തിന് നിസ്സാര പരിക്കേറ്റു.
ആദിലയുടെ ബന്ധുക്കൾ നാട്ടിൽനിന്ന് എത്തിയിട്ടുണ്ട്. മൃതദേഹം ബിഡദി സായികൃപ ആശുപത്രിയിൽ. എ.ഐ.കെ.എം.സി.സി ബിഡദി ഏരിയ സെക്രട്ടറി നൗഷാദിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ നടക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.