വഫ ഫിറോസിൻെറ പേരിലുള്ള കാർ ഓടിച്ചത്​ ശ്രീറാം വെങ്കിട്ടരാമൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിൻെറ മരണത്തിനിടയാക്കിയ കാർ ഓടിച്ചത്​ ശ്രീറാംവെങ്കിട്ടരാമൻ ഐ.എ.എസ്​ ആണെന്ന് പൊലീസ്. ദൃക്​സാക്ഷികളും ഇക്കാര്യങ്ങൾ തന്നെയാണ്​ പറയുന്നത്​.

ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത്​ വഫ ഫിറോസ്​ പിൻസീറ്റിലായിരുന്നുവെന്നാണ്​ സംഭവം കണ്ടവർ പറയുന്നത്​​. കെ.എൽ.01 ബി.എം 360 നമ്പർ ഫോക്​സ്​ വാഗൺ കാർ വഫ ഫിറോസി​​​െൻറ പേരിലാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

അതിനിടെ ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും സമ്മർദ്ദം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമ​​​െൻറ രക്തസാമ്പിളുകൾ അദ്ദേഹം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെത്തി പൊലീസ്​ ശേഖരിച്ചു. അപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻെറ പോസ്​റ്റ്​മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്​.

Tags:    
News Summary - car accident; car driven by sreeram venkittaraman -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.