പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈകോടതി

ന്യൂഡൽഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈകോടതിയിൽ ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്ര വാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാൽ നിലവിലെ ലോക്ഡൗണിന്‍റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്ര വാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച ്ചത്.

വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് എന്തൊക്കെ സഹായങ്ങൾ നൽകാം എന്നത് കേന്ദ്രം അറിയിക്കണമെന് ന് കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് 23ന് വിശദമായ പ്രസ്താവന നൽകണം. കേസ് 24ന് വീണ്ടും പരിഗണിക്കും.

ലേബർ ക്യാമ്പുകളിൽ അടക്കം കുടുങ്ങിക്കിടക്കുന്നവർക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാൻ യാത്രാവിലക്കിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ, സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാഫി എന്നിവർ മുഖേനയാണ് റിട്ട് ഹരജി ഫയൽ ചെയ്തത്.

ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർവിസ് തുടങ്ങാൻ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്.

സന്നദ്ധത അറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിർദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്‍റൈൻ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം. യു.എ.ഇയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് വിദേശകാര്യമന്ത്രിക്കും ഇന്ത്യൻ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നൽകിയിരുന്നു.

Tags:    
News Summary - cant bring back expats centre repeats stand highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.