നേവി ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി; പരിശോധനക്കിടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം

ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. കുമാരപുരം താമല്ലാക്കൽ  മണിമന്ദിരം വീട്ടിൽ അനിൽ ബാബുവിൻ്റെ (26) വീട്ടിൽ നിന്നുമാണ് ഡാൻസഫ് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് നേരേ അനിൽ ബാബു കുരുമുളക് സ്പ്രേ പ്രയോഗിച്ചു. 

പരിശോധനക്ക് ഇടയിൽ അനിൽ ബാബു പൊലീസ് ഉദ്യോഗസ്ഥരരെ ആക്രമിക്കാൻ ശ്രമിക്കുകയും അവരുടെ മുഖത്ത് കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തു. തുടർന്ന് ഡാൻസാഫ് സ്ക്വാഡും ഹരിപ്പാട് നിന്നുമുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും എത്തിയാണ് ഏറെ പണിപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തിയത്. 

അനിൽ ബാബു നിലവിൽ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്. അടുത്തയാഴ്ച ലീവ് കഴിഞ്ഞ് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ഷാജഹാൻ, ദീപക്, മണിക്കുട്ടൻ എന്നിവർക്ക്  പരിക്കേറ്റു. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - Cannabis seized from navy officers home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.