ജെ. മേഴ്സിക്കുട്ടിയമ്മ, ഷിജു എം. വർഗീസ്​

മേഴ്സിക്കുട്ടിയമ്മക്കെതിരായ സ്ഥാനാർഥിത്വം: ഇ.എം.സി.സി ഡയറക്ടറുടെ പത്രിക പിന്തുണച്ചവരിൽ കോൺഗ്രസ്​ പഞ്ചായത്തംഗവും

കുണ്ടറ (കൊല്ലം): കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന, ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ ഇ.എം.സി.സി കമ്പനി ഡയറക്ടർ ഷിജു എം. വർഗീസി​െൻറ നാമനിർദേശ പത്രികയിൽ പിന്തുണച്ചവരിൽ കോൺഗ്രസ് പഞ്ചായത്തംഗവും. സ്ഥാനാർഥിത്വത്തിന്​ പിന്നിൽ കോൺഗ്രസ്​ ആണെന്ന എൽ.ഡി.എഫ് വിമർശനം ശരിവെക്കുന്നതാണിത്.

പെരിനാട് പഞ്ചായത്ത് നാന്തിരിക്കൽ വാർഡ് അംഗവും ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഷൈനി ജോൺസനും മറ്റ് ഏഴു പേരുമാണ് നാമനിർദേശ പത്രികയിൽ ഒപ്പുവച്ചിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ അയ്യമ്പിള്ളി സ്വദേശിയാണ് ഷിജു.

പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന ഷൈനി കോൺഗ്രസ്​ പെരിനാട് മണ്ഡലം കമ്മിറ്റിയംഗവും കൊല്ലം ബിഷപ്പ് ഹൗസിലെ ജിവനക്കാരനുമായ ജോൺസ​െൻറ ഭാര്യയുമാണ്. ഷിജു എം. വർഗീസിെൻറ ഡമോക്രാറ്റിക് സോഷ്യൽ ജസ്​റ്റിസ്​ പാർട്ടിയിൽ ജോൺസനും ഭാര്യയും ചേർന്നെന്ന പ്രചാരണവും ഉയർന്നിട്ടുണ്ട്.

എന്നാൽ, ഇത് ഇവർ നിഷേധിച്ചു. തങ്ങൾ കോൺഗ്രസുകാർ തന്നെയെന്നും യു.ഡി.എഫ് സ്​ഥാനാർഥിക്കായി പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - Candidate against Mersikuttyamma: Congress panchayat member among supporters of EMCC director's nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.