മധു കേസിൽ ജാമ്യം റദ്ദാക്കൽ; 20ന് വിധി

മണ്ണാർക്കാട്: മധു കേസിൽ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി വിധി പറയുന്നതിനായി ഈ മാസം ഇരുപതാം തീയതിയിലേക്ക് മാറ്റി. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയാണ് ഹരജി പരിഗണിക്കുന്നത്. കേസിലെ പതിനാറ് പ്രതികളിലെ 12 പേർ ഹൈകോടതി ജാമ്യവ്യവസ്ഥ ലംഘിക്കുകയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ചൂണ്ടികാട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്. കേസിൽ സാക്ഷിവിസ്തരം മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ 13 സാക്ഷികൾ കൂറുമാറി. ജാമ്യം റദ്ദ് ചെയ്യാനുള്ള ഹരജിയിൽ ചൊവ്വാഴ്ച വിശദമായ വാദം നടന്നു. ഇതിനുശേഷമാണ് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ വിധി പറയാൻ മാറ്റിയത്.

Tags:    
News Summary - Cancellation of bail in Madhu case; Judgment on the 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.