മ​ല​യാ​ള​ത്തി​ന്​ അ​യി​ത്തം: മ​ല​യാ​ളം അ​ധ്യാ​പ​ക​രു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി ക​ന്ന​ട അ​ധ്യാ​പ​ക​ർ​ക്ക്​ നി​യ​മ​നം

കാസർകോട്: എൻമകജെ പഞ്ചായത്തിലെ ബൻപത്തടുക്ക എസ്.ഡി.പി.എ.യു.പി സ്കൂളിൽ  മലയാളം അധ്യാപകരുടെ നിയമനം അനാദായകരം എന്ന റിപ്പോർട്ടനുസരിച്ച് മാനേജ്മ​െൻറി​െൻറ റദ്ദാക്കൽ ഉത്തരവ് വന്ന അടുത്തദിവസംതന്നെ രണ്ട് കന്നട തസ്തികയിൽ നിയമനം നടത്തി. അനാദായകരമായ സ്കൂളിൽ നിയമനം നടത്താൻ ചട്ടം അനുവദിക്കില്ലെന്നിരിക്കെയാണ് എ.ഇ.ഒ ഒാഫിസ് മുഖേന വ്യാജരേഖയുണ്ടാക്കി രണ്ട് മലയാളം തസ്തികകൾ എടുത്തുകളഞ്ഞത്.

വ്യാഴാഴ്ച രണ്ട് മൂന്ന് മലയാളം ക്ലാസുകളിൽ പരീക്ഷ നടത്താൻ അധ്യാപകരില്ലെന്ന വിവരം ലഭിച്ച 42ഒാളം രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. ഇവർ കൂടുതൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.  2016 ജനുവരി മുതൽ അനാദായകരമാകുന്ന എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സ്കൂളിൽ മലയാളം മീഡിയം ആരംഭിക്കണമെന്നാവശ്യപ്പെട്ട് 2007-ൽ 150ഒാളം രക്ഷിതാക്കൾ ഒപ്പിട്ട നിവേദനം നൽകിയിരുന്നു.

ഇതി​െൻറ അടിസ്ഥാനത്തിൽ കരിവെള്ളൂരിലെ കെ.വി. രമ്യ എന്ന മലയാളം അധ്യാപികക്ക് അതേവർഷം മാനേജ്മ​െൻറ്  അംഗീകാരം നൽകി. ഏഴുവർഷത്തോളം രമ്യ ശമ്പളമില്ലാതെ മലയാളം ക്ലാസെടുത്തു. ഇവർ ഗർഭിണിയായപ്പോൾ സ്കൂളിലെ മലയാളം മീഡിയം നഷ്ടപ്പെടാതിരിക്കാൻ സ്വന്തം ചെലവിൽ ശമ്പളം നൽകി തലശ്ശേരിയിൽനിന്നുള്ള അധ്യാപികയെ ക്ലാസെടുക്കാൻ ചുമതലപ്പെടുത്തി. 2013- ആകുേമ്പാഴേക്കും സ്കൂളിൽ ആറു മലയാളം ഡിവിഷന് കുട്ടികളായി. സ്കൂൾ മലയാളം ന്യൂനപക്ഷ വിദ്യാലയഗണത്തിൽപെട്ടതുകൊണ്ട് ഒരു ക്ലാസിന് എട്ടു കുട്ടികൾ മതിയാകും. തസ്തികക്ക് സർക്കാർ അംഗീകാരം നൽകിയപ്പോൾ ഒരേ തീയതിയിലാണ് ആറുപേർക്കും അംഗീകാരം നൽകിയത്.

ഒരേ തീയതിയിൽ അംഗീകാരം നേടിയവർ ഒന്നിലധികം പേരുണ്ടായാൽ തസ്തിക കുറയുേമ്പാൾ ഏറ്റവും പ്രായം കുറഞ്ഞവർക്കായിരിക്കും ജോലി നഷ്ടപ്പെടുകയെന്നതിനാൽ ആദ്യം നിയമനം ലഭിച്ച രമ്യക്കും  ടി.വി. നിഷ എന്ന അധ്യാപികക്കും ജോലി നഷ്ടപ്പെടുകയായിരുന്നു.

അംഗീകൃത അധ്യാപികയായി ജോലിചെയ്തപ്പോൾ ലഭിച്ച ശമ്പളംമുഴുവൻ സർക്കാറിൽ തിരിച്ചടക്കാനും നിർദേശമുണ്ട്. 44 കുട്ടികൾ മലയാളത്തിലുണ്ടായിരിക്കെ കൃത്രിമമായ ഡിവിഷൻ നഷ്ടം സൃഷ്ടിച്ച് മലയാളം അധ്യാപകരുടെ ജോലികളഞ്ഞ് കന്നടനിയമനം നടത്തുകയായിരുന്നു മാനേജ്മ​െൻറ് എന്നാണ് ആക്ഷേപം. മലയാളത്തെ പുറത്താക്കാനുള്ള നീക്കംചെറുക്കുമെന്ന് പി.ടി.എ പ്രസിഡൻറ് ബി.എം. അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. വിജിലൻസിന് പരാതി നൽകാനൊരുങ്ങുകയാണ് രമ്യയും രേഷ്മയും.

 

Tags:    
News Summary - cancel the recognition of malayalam teachers,kannada teachers gave posting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.