തിരുവനന്തപുരം: ബസുകളിൽ കാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
നിലവാരമുള്ള കാമറകളുടെ ലഭ്യതക്കുറവ് കാരണം സമയം നീട്ടിനൽകണമെന്ന കെ.എസ്.ആർ.ടി.സിയുടെയും വാഹന ഉടമകളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.
വാഹനാപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ബസുകളുടെ അകത്തും പുറത്തും കാമറ സ്ഥാപിക്കാൻ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു.
ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധി നേരേത്ത ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.