കലാമണ്ഡലം ഗുരുസ്മരണ അവാർഡിന് അപേക്ഷ ക്ഷണിച്ചു

തൃശൂർ: കേരള കലാമണ്ഡലം നവതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗുരുസ്മരണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കലാമണ്ഡലത്തിൽ പഠിപ്പിക്കുന്ന 14 കലാവിഷയങ്ങളിൽ ഏതെങ്കിലും കലാമേഖലകളിൽ പ്രഗത്ഭരായവരും അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുമായ കലാകാരന്മാർ/കലാകാരികൾക്കാണ് അപേക്ഷിക്കാൻ അവസരം.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയോ, കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം തുടങ്ങിയ കലാ സാംസ്കാരിക സ്ഥാപനങ്ങളുടെയോ അവാർഡുകൾ ലഭിക്കാത്തവരായിരിക്കണം.

വെള്ള കടലാസിൽ അപേക്ഷ / നാമനിർദ്ദേശം എഴുതി, അതത് കലാവിഷയങ്ങളിലുള്ള സംഭാവനകൾ ഉൾപ്പെടെ വ്യക്തിവിവരങ്ങൾ ചേർത്തുള്ള ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം കലാമണ്ഡലം ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ info@kalamandalam.ac.in എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ അഞ്ച്.

Tags:    
News Summary - call for kalamandalam gurusmarana award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.