കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

 

തേഞ്ഞിപ്പലം: സാമ്പത്തിക തിരിമറിക്കേസില്‍ സസ്പെന്‍ഷനിലായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. യൂനിവേഴ്സിറ്റി പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫിസറായിരുന്ന ഹരീഷ് ജി. ഗോപിനാഥിനെയാണ് ഭാര്യയുടെ പരാതിയില്‍ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. മതംമാറി വിവാഹം ചെയ്ത ഇയാള്‍ പരാതിക്കാരിയായ യുവതിയെ സാമ്പത്തികമായും ചൂഷണം ചെയ്തതായി പരാതിയില്‍ പറയുന്നു. ഇയാള്‍ ഹിന്ദു സമുദായക്കാരിയെയടക്കം രണ്ടുപേരെ മുമ്പ് വിവാഹം കഴിച്ചിരുന്നതായും ഭാര്യമാരെല്ലാം ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. 
നേരത്തേ യൂനിവേഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ അസിസ്റ്റന്‍റായിരിക്കെ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ നല്‍കിയ ലക്ഷങ്ങള്‍ തിരിമറി നടത്തിയ കേസില്‍ ഹരീഷ് സസ്പെന്‍ഷനിലാണ്. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇയാള്‍ ഏതാനും യൂനിവേഴ്സിറ്റി ജീവനക്കാരുടെ പേരുകള്‍ രേഖപ്പെടുത്തി തയാറാക്കിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലും പൊലീസിന് പലവിധ സംശയങ്ങളുണ്ട്.

  

Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.