Posted On
date_range Updated On
date_range കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ അഞ്ച് ശതമാനം വർധിപ്പിച്ചു
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ 5 ശതമാനം വർധിപ്പിച്ച് ഉത്തരവായി. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം പ്രകാശ് ജാവദേക്കറാണ് ഡി.എ വർധിപ്പിച്ചുള്ള പ്രഖ്യാപനം നടത്തിയത്.
ഡി.എ വർധനവിന് ജൂലൈ മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഏഴാം ശമ്പള കമീഷൻ ശിപാർശ പ്രകാരമാണ് കേന്ദ്രസർക്കാർ ജീവക്കാർക്ക് ഡി.എ വർധനവ് അനുവദിച്ചത്.
ഏകദേശം 48 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 62 ലക്ഷം പെൻഷൻകാർക്കും ഡി.എ വർധനവിൻെറ ഗുണം ലഭിക്കും. ജീവനക്കാർക്കുള്ള ദീപാവലി സമ്മാനമാണിതെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.