കോഴിക്കോട്: പൗരത്വ പ്രക്ഷോഭകരെ പാക് അനുകൂലികളെന്ന് വിളിച്ച് ഡെപ്യൂട്ടി തഹസിൽ ദാർ. കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച മഹാറാലിക്കെതിരെയാണ് സർവെ വകുപ്പിലെ ഡെപ ്യൂട്ടി തഹസിൽദാർ പി.വി. സത്യപ്രകാശ് വിവാദ പരാമർശം ന ടത്തിയത്.
വെള്ളിയാഴ്ച റാലി നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാവുമെന്ന് സിറ്റി ട്രാഫിക് പൊലീസ് ഒൗദ്യോഗിക ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലെ കമൻറ് ബോക്സിൽ ‘കോഴിക്കോട് പൗരാവലിയോ? എന്താണ് ഹേ. ഒരുപറ്റം രാഷ്ട്ര വിരുദ്ധ, പാക് അനുകൂലികൾ നടത്തുന്ന പ്രോഗ്രാം എങ്ങനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുക’ എന്ന് കുറിക്കുകയായിരുന്നു. ഇൗ പ്രതികരണത്തിെനതിരെയും ചിലർ കമൻറുകളിട്ടിട്ടുണ്ട്.
വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് കോഴിക്കോട് പാർലമെൻറ് മണ്ഡലം ജനറൽ സെക്രട്ടറി എ. ഷിബു നൽകിയ പരാതിയിൽ ജില്ല കലക്ടർ സാംബശിവ റാവു സത്യപ്രകാശിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.