പൗരത്വ സമരം; 835 കേസുകളിൽ പിൻവലിച്ചത് 34 എണ്ണം മാത്രമെന്ന് മുഖ്യമന്ത്രി

പൗരത്വ സമര കേസുകൾ പിൻവലിക്കുമെന്ന പ്രസ്താവന നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന് നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ സമരക്കാർക്കെതിരെ എടുത്ത 835 കേസുകളിൽ 34 എണ്ണം മാത്രമാണ് പിൻവലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിൻവലിച്ചിട്ടില്ല. ഏറ്റവും കൂടുതൽ കേസുകൾ പിൻവലിച്ചത് കണ്ണൂർ ജില്ലയിലാണ്. പൗരത്വ സമര കാലത്ത് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം പിൻവലിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.  

Tags:    
News Summary - CAA protest; Out of 835 cases, only 34 were withdrawn -the CM said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.