Posted On
date_range Updated On
date_range മാധ്യമപ്രവർത്തകരുടെ അറസ്റ്റ്; കേരളത്തിനെതിരെ വികാരമുണ്ടാക്കാൻ ബി.ജെ.പി ശ്രമം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: മംഗളൂരു പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടി റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെതിരെ വികാരമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. മലയാളികൾ മാത്രമാണ് പ്രശ്നക്കാർ എന്നു വരുത്തിത്തീർക്കാനാണ് കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചിന്തിക്കുന്നവരെല്ലാം കേന്ദ്ര സർക്കാരിന് എതിരാണ്. ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ ഐക്യം ശക്തിപ്പെടുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.