തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ല ആസ്ഥാനങ്ങളിൽ ഡിസംബര്‍ 26, 27, 28 തീയതികളിലായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകൾ ഉപരോധിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ്് ഹമീദ് വാണിയമ്പലം പറഞ്ഞു. എന്‍.പി.ആര് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുവർഷ രാവിൽ ഫ്രറ്റേണിറ്റിയുടെ ‘ചലോ രാജ്ഭവൻ’ മാർച്ച്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് പുതുവർഷ രാവിൽ കേരള രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുന്നു. ‘ചലോ രാജ്ഭവൻ’ എന്ന തലക്കെട്ടിലാണ് മാർച്ച്. ഡിസംബർ 31 രാത്രി തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നാരംഭിക്കുന്ന മാർച്ച് ശംഖുംമുഖം വഴി ജനുവരി 1ന് രാവിലെ രാജ്ഭവനിൽ എത്തിച്ചേരും. സംസ്ഥാനത്തെ വ്യത്യസ്ത കാമ്പസുകളിൽനിന്നുള്ള വിദ്യാർഥികളും കേന്ദ്ര സർവകലാശാലകളിൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരും മാർച്ചിൽ പങ്കെടുക്കും. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.