ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹിഷ്കരണവും ഏറ്റവും മികച്ച പ്രതിഷേധങ് ങളിലൊന്നാണെന്ന് പഠിപ്പിച്ചിരിക്കുകയാണ് ആലപ്പുഴ വളഞ്ഞവഴിയിലെ വ്യാപാരികൾ. അമ ്പലപ്പുഴയും ആലപ്പുഴ നഗരവും കഴിഞ്ഞാൽ പ്രദേശത്ത് ഏറ്റവും കൂടുതൽ കച്ചവടക്കാരുള് ളത് വളഞ്ഞവഴിയിലാണ്. ഇവിടെയാണ് കഴിഞ്ഞദിവസം വളരെ അപ്രതീക്ഷിതമായി വേറിട്ട പ്രതിഷേധം നടന്നത്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കേന്ദ്രസർക്കാറിെൻറ നിലപാടുകൾ വിശദീകരിക്കാൻ ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി വളഞ്ഞവഴിയിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആയിരുന്നു ഉദ്ഘാടകൻ. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. പാർട്ടി പ്രവർത്തകരെത്തി പരിപാടി സ്ഥലത്ത് കസേരകൾ നിരത്തിത്തുടങ്ങിയതോടെ സമീപത്തെ കടകളെല്ലാം ഒന്നിനുപിറെക ഒന്നായി അടഞ്ഞുതുടങ്ങി. നിമിഷങ്ങൾക്കകം പ്രദേശമാകെ ഹർത്താൽ പ്രതീതിയിലായി. ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ ഒഴിച്ചാൽ വളഞ്ഞവഴി വിജനമായി. സമീപത്തെ വീടുകളിൽനിന്നുേപാലും ആരും പുറത്തിറങ്ങിയില്ല.
സംഗതി പന്തിയല്ലെന്ന് മനസ്സിലായ ബി.ജെ.പി നേതാക്കൾ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വലിയ വാഹനത്തിൽ കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ബി.ജെ.പി പ്രവർത്തകരോടുതന്നെ കേന്ദ്രസർക്കാർ നിലപാട് വിശദീകരിച്ച് തൃപ്തി അടയേണ്ടിവന്നു. എം.ടി. രമേശും സ്ഥിതി മനസ്സിലാക്കി അധികനേരം സംസാരിക്കാൻ നിന്നില്ല. വൻ പൊലീസ് സന്നാഹവും ഏതാനും ബി.ജെ.പി പ്രവർത്തകരും മാത്രമായി സദസ്സ് ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.