Posted On
date_range Updated On
date_range കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു -പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് കേരളം ഒറ്റക്കെട്ടായി എതിരാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂട്ടായ പ്രക്ഷോഭത്തിന്‍റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം സംസാരിച്ച ഭാഷയിലല്ല കേന്ദ്രസർക്കാർ ഇപ്പോൾ പ്രതികരിക്കുന്നത്. കേരളത്തിന്‍റെ ഒറ്റക്കെട്ടായ പ്രതിഷേധം വലിയ മാറ്റമാണ് രാജ്യത്ത് സൃഷ്ടിച്ചത്.
സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്ന അഭിപ്രായവും സർവകക്ഷി യോഗത്തിൽ ഉയർന്നു വന്നിരുന്നു. അക്കാര്യം ആലോചിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.