ഭരണഘടനാ വിരുദ്ധമായ കോടതി വിധികൾ അംഗീകരിക്കില്ല -ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹരജികളിൽ സുപ്രീംകോടതി വിധി എതിരാണെങ്കിൽ സമരം തുടരുമെന്ന് മുസ് ലിം ലീഗ് ദേശീയ ഒാർഗനൈസിങ് ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. ജനാധിപത്യപരമായ മാർഗത്തിലൂടെ പ്രതിഷേധം തുടരും. ഭരണഘടനാ വിരുദ്ധമായ കോടതി വിധികൾ അംഗീകരിക്കില്ലെന്നും ഇ.ടി വ്യക്തമാക്കി.

രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണം. ഏതെങ്കിലും ഒരു വിധി കോടതി പുറപ്പെടുവിച്ചാൽ അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ നിശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - CAA Mohammed Basheer Supreme Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.